പുനരുദ്ധാരണം
ശരിയായ പൂജയും കര്‍മങ്ങളും തുടങ്ങുന്നതിന് വേണ്ടി ഒരു ദേവപ്രശ്നം നടത്തപ്പെടുകയുണ്ടായി. യജ്ഞാചാര്യന്‍ പല പ്രേശ്നങ്ങള്‍ പറയുകയും അവയ്ക്ക് പരിഹാരങ്ങളും നിര്‍ദേശിച്ചു. ഇതില്‍ പലതും ചെയ്യുകയുണ്ടായി. എന്നാല്‍ പ്രധാനപ്പെട്ടവ ഇപ്പഴും ബാക്കി ആണ്. ക്ഷേത്രത്തിന് സ്വന്തമായി ഉള്ള വരുമാനം ഇതിന് തികയില്ല. അതിനാല്‍ ക്ഷേത്ര കാര്യങ്ങളും ട്രൂസ്റ്റും പൂര്‍ണമായി ഈ പ്രദേശത്തെ ആളുകളുടെ സഹകരണത്തോടെ ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ പ്രദേശത്തു കൂടുതലായി ഉള്ളത് ദിവസ കൂലിക്കാരായ സാധാരണക്കാരാണ്. ഈ അവസ്ഥയില്‍ 50 ലക്ഷത്തോളം രൂപ കണക്കാക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റാത്ത അവസ്ഥയാണ്.
എന്താണ് ദേവപ്രശ്നം?
ദേവപ്രശ്നം എന്നത് ദേവഹിതം അറിയാന്‍ വേണ്ടിയുള്ള ശാസ്ത്രമാണ്. ഹൈന്ദവരുടെ വിശ്വാസം, ഭഗവാന്‍ പരമശിവന്‍ മുപ്പത്തിമുക്കോടി ദേവഗണങ്ങളെ ഈ പ്രപഞ്ചത്തില്‍ സൃഷ്ടിച്ചുവെന്നാണ്. പുരാണങ്ങളില്‍ ഇവയ്ക്കെല്ലാം രൂപങ്ങളും അവയ്ക്കുവേണ്ട ലക്ഷണങ്ങളും എഴുതിവച്ചിട്ടുണ്ട്. അതുപ്രകാരം പലകാരണങ്ങളാല്‍ ക്ഷേത്രത്തിലെ ദേവശക്തിക്ക് പ്രഭാവം കുറയാം. ഇതറിയുന്നതിന് പൂര്‍വികര്‍ ജ്യോതിശാസ്ത്രത്തെ ആണ് ഉപയോഗിച്ചിരുന്നത്. ഇതെല്ലാം ദേവന്റെ പ്രശ്നങ്ങളെ അറിയാനുള്ളത് ആയതിനാല്‍ ഇതിനെ 'ദേവപ്രശ്നം' എന്നു വിളിക്കുന്നു. ഇത് ചെയ്യുന്ന ആചാര്യന് ആ ക്ഷേത്രത്തിലെ ദൈവകൃപ അനിവാര്യം ആണ്. എങ്ങില്‍ മാത്രമേ കണക്കുകള്‍ സത്യത്തോട് അടുക്കുകയുള്ളൂ.
നിര്‍ദേശിക്കപ്പെട്ട ഘടനകളുടെ രൂപരേഖ:
ആനക്കൊട്ടില്‍/നടപന്ദല്‍- രൂപരേഖ
ആനക്കൊട്ടില്‍/നടപന്ദല്‍- ആരോഹണം/അധികരണം
നമസ്കാര മണ്ഡപം- രൂപരേഖ
നമസ്കാര മണ്ഡപം- ആരോഹണം
നമസ്കാര മണ്ഡപം- അധികരണം
രക്ഷസ് - ശ്രീകോവില്‍ രൂപരേഖ
രക്ഷസ് - ശ്രീകോവില്‍ ആരോഹണം
രക്ഷസ് - ശ്രീകോവില്‍ അധികരണം
ഭഗവാന്‍ ശിവന്‍- ശ്രീകോവില്‍ രൂപരേഖ
ഭഗവാന്‍ ശിവന്‍- ശ്രീകോവില്‍ ആരോഹണം
ഭഗവാന്‍ ശിവന്‍- ശ്രീകോവില്‍ അധികരണം
സുബ്രഹ്മണിയന്‍/ശാസ്താവ്/ദേവി- ശ്രീകോവില്‍ രൂപരേഖ
സുബ്രഹ്മണിയന്‍/ശാസ്താവ്/ദേവി- ശ്രീകോവില്‍ ആരോഹണം
സുബ്രഹ്മണിയന്‍/ശാസ്താവ്/ദേവി- ശ്രീകോവില്‍ അധികരണം
----------<പേജില്‍ പണി നടന്നുകൊണ്ടിരിക്കുന്നു x കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിയ്ക്കുന്നതാണ് >----------













